ആർ.ആർ.ആർ. ജപ്പാനിലും ഹിറ്റ്, ആദ്യദിന കളക്ഷനിൽ സാഹോയെ പിന്നിലാക്കി

രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ.ആർ.ആർ. റിലീസിന് മുൻപേ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ ചിത്രം ബോക്‌സോഫീസിലും ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. 1200 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. രാം ചരണിനും ജൂനിയർ എൻ.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ശ്രീയ ശരണും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

Advertisements

ഇപ്പോഴിതാ ചിത്രം ജപ്പാനിൽ റിലീസായതിന് പിന്നാലെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് രാം ചരൺ ജാപ്പനീസ് ആരാധകരോട് നന്ദി അറിയിച്ചു. ഈ നിമിഷം തനിക്ക് മറക്കാനാകില്ലെന്നും ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞിരുന്ന ആരാധകരോടായി താരം പറഞ്ഞു. താൻ ഇന്ത്യയിലാണെന്ന് തോന്നുന്നുവെന്നും രാംചരൺ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജപ്പാൻ ബോക്‌സോഫീസിൽ പ്രഭാസിന്റെ സാഹോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് ആർ.ആർ.ആർ തകർത്തിരിക്കുകയാണ്. ആദ്യ ദിനം 1.06 കോടി രൂപ നേടിക്കൊണ്ടാണ് രാജമൗലി ചിത്രം പുതിയ റെക്കോഡ് കരസ്ഥമാക്കിയത്. ആദ്യ ദിനം 90 ലക്ഷമാണ് സാഹോ നേടിയത്. ഈ ആഴ്ച ആർ.ആർ.ആറിന് ജപ്പാനിൽ 3.5 കോടി സ്വന്തമാക്കാനാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Hot Topics

Related Articles