സോൾ : ഉക്രെയ്ൻ യുദ്ധത്തില്‍ ഉത്തരകൊറിയയില്‍ നിന്നും ആയുധങ്ങള്‍ കൈക്കലാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ഇതിന്റെ ഭാഗമായാണ് റഷ്യൻ പ്രതിരോധ മന്ത്രി ഉത്തരകൊറിയയില്‍ എത്തിയത്. കൂടുതല്‍ ആയുധങ്ങള്‍ റഷ്യയ്‌ക്ക് ആവസ്യമുണ്ടെന്നും ഇത് സഖ്യ രാജ്യങ്ങളില്‍ നിന്നും നേടിയെടുക്കാനാണ് ് അവര്‍ ശ്രമിക്കുന്നതെന്നും ബ്ലിങ്കെൻ പറഞ്ഞു. ഓസ്‌ട്രേലിയൻ സന്ദര്‍ശനത്തിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി തലസ്ഥാനമായ പ്യോങ്യാങ്ങില്‍ സംഘടിപ്പിച്ച ‘വിക്ടറി ഡേ’ പരേഡില്‍ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനൊപ്പം റഷ്യൻ പ്രതിരോധ മന്ത്രി പങ്കെടുത്തിരുന്നു. ആണ മിസൈലുകളും ഡ്രോണുകളും അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ അണിനിരത്തിയാണ് പരേഡ് നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബ്ലിങ്കെന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രെയ്നിനെതിരായ ആക്രമണം തുടരാനുള്ള ആയുധങ്ങള്‍ക്കായി റഷ്യ തീവ്രമായി പ്രയത്‌നിക്കുകയാണ്. അതിനാല്‍ സെര്‍ഗെയി ഇപ്പോഴും പ്യോങ്യാങ്ങിലുണ്ട്. ഇറാനും ഉത്തര കൊറിയയും നിരവധി ഡ്രോണുകള്‍ റഷ്യയ്‌ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ബ്ലിങ്കെൻ ഓസ്ട്രേലിയയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സെര്‍ഗെയി, കിം ജോങ് ഉന്നിനറെയും കൂടികാഴ്‌ച്ചയെ ‘സൗഹൃദ സംഭാഷണം’ എന്നാണ് ഉത്തരകൊറിയൻ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.