കോട്ടയം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്). കേരളത്തിലുടനീളം വിജയകരമായി നടപ്പിലാക്കി വരുന്ന വളരെയേറെ സവിശേഷതകളുള്ള ജീവനോപാധി പദ്ധതിയാണ് സാഫ് . ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനം, സാഫിന്റെ കീഴിൽ 1000 ത്തോളം മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 441 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
ഓണത്തിനോടനുബന്ധിച്ച് സാഫിന്റെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ വിവിധങ്ങളായ മോഡലുകളിലും ഡിസൈനുകളിലും നിറങ്ങളിലും തുണിത്തരങ്ങൾ റെഡിമെയ്ഡ് ആയും സ്റ്റിച്ച് ചെയ്തും നൽകുന്നതാണ്. ഓർഡറുകൾ ഓൺലൈൻ ആയും നേരിട്ടും സ്വീകരിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിൽ 28 ടെയിലറിംഗ് & ഗാർമെന്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. അയ്മനം, ആർപ്പൂക്കര, കുമരകം, വൈക്കം, തലയാഴം എന്നിവിടങ്ങളിൽ ആയിട്ടാണ് ഈ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ സാഫിന്റെ കീഴിൽ കോട്ടയം കൈപ്പുഴ മുട്ട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന സാഫ് ആക്ടിവിറ്റി ഗ്രൂപ്പ്, ഉപഭോക്താവിന്റെ താത്പര്യാനുസരണം വസ്ത്രങ്ങൾ ഓർഡർ അനുസരിച്ച് വിവിധ കളർ കോഡുകളിൽ, മോഡലുകളിൽ ഡിസൈൻ ചെയ്തും സ്റ്റിച്ച് ചെയ്തും നൽകുന്നതാണ്.
10 ദിവസം മുൻപ് ഓർഡർ നൽകുന്ന മുറയ്ക്കാണ് വസ്ത്രങ്ങൾ വർക്ക് ചെയ്ത് നൽകുന്നത്. എല്ലാ വിധ പരിപാടികൾക്കും ഡ്രസ്സ് കോഡ് ആനുസരിച്ച് വർക്ക് ചെയ്ത് നൽകുന്നതാണ്. കൈപ്പുഴമുട്ടിൽ പ്രവർത്തിച്ച് വരുന്ന P.PR ആക്ടിവിറ്റി ഗ്രൂപ്പംഗങ്ങളായ സന്ധ്യ, സരിത, ഷൈനി, മിനി എന്നിവർ ഈ വർഷത്തെ ഓണം കളർഫുൾ ആക്കുവാൻ വിവിധങ്ങളായ വർണ്ണാഭമായ ഡിസൈനുകളിലും നിറങ്ങളിലും ഉപഭോക്താക്കൾ നൽകുന്ന രീതിയിൽ തുണിത്തരങ്ങൾ തയിച്ച് നൽകുന്നതാണ്. ഓൺലൈൻ ആയും നേരിട്ടും ഓർഡർ സ്വീകരിക്കുന്നതാണ്.
9946214724 എന്ന നമ്പറിൽ ഓൺലൈൻ ആയി ഓർഡർ സ്വീകരിക്കുന്നതാണ്. ചുടുതൽ വിവരങ്ങൾക്ക് 405801822 20 നമ്പറിൽ ബന്ധപ്പെടാം.