കോട്ടയം എരുമേലിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ; പിടിയിലായത് എരുമേലി സ്വദേശികൾ 

കോട്ടയം : എരുമേലിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേർച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പിൽ വീട്ടിൽ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടിൽ ഷാൻ വി.എസ് (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞദിവസം രാത്രി എരുമേലിയിൽ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.

Advertisements

 പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഈ കേസിലെ പ്രതിയായ ഷിഹാസിന് എരുമേലി സ്റ്റേഷനിൽ  വധശ്രമ കേസ് നിലവിലുണ്ട്. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി,എസ്.ഐ ശാന്തി കെ ബാബു, അനിൽകുമാർ, എ.എസ്.ഐ മാരായ രാജേഷ് കുമാർ, ബെന്നി, ഷീന മാത്യു, സി.പി.ഓ മാരായ സിജി കുട്ടപ്പൻ, ഷഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.