പമ്പയിലെ ശുചിത്വം : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പമ്പയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ടോയ്ലറ്റ് കോംപ്ലക്സുകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ ശുചിത്വ നിലവാരം പുലർത്താത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

Advertisements

മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ രീതികൾ അവലംബിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂയെന്നും, പരിസര ശുചിത്വം പാലിക്കണമെന്നും നിർദ്ദേശിച്ചു. ടോയ്ലറ്റ് കോംപ്ലക്സുകൾക്കടുത്ത്  ഭക്ഷണവസ്തുക്കൾ ശേഖരിച്ചു  വെക്കുന്നത് അനുവദിക്കില്ലെന്നും തീർഥാടകർക്ക് പ്രാഥമികാവശ്യങ്ങൾക്ക് മതിയായ സൗകര്യം ഒരുക്കണമെന്നും കരാറുകാരോട് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പ ത്രിവേണി, ചെളിക്കുഴി, നീലിമല, ചെറിയാനവട്ടം, വലിയാനവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
  

നോഡൽ ഓഫീസർ ഡോ. പ്രശോഭ്, മെഡിക്കൽ ഓഫീസർ ഡോ. മൃദുൽ മുരളീകൃഷ്ണ, ഹെൽത്ത് സൂപ്പർവൈസർ വി.പി.ദിനേഷ് ,
ഹെൽത്ത് ഇൻസ്പക്ടർ കെ. നവീൻ , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ എൻ.ആർ. വിനോദ് കുമാർ , ലാൽജിത്ത്, വി. വിനീത് എന്നിവർ നേതൃത്വം നൽകി

Hot Topics

Related Articles