ശബരിമല മാളികപ്പുറത്ത് ഉണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ ചെറിയനാട് സ്വദേശി മരിച്ചു ; മരണം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

ഗാന്ധിനഗർ:ശബരിമലയിൽ മാളികപ്പുറത്തിനു സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ കരാർ തൊഴിലാളി അന്തരിച്ചു. ചെറിയനാട് തോന്നയ്ക്കാട് ആറ്റുവടശ്ശേരി ഏ അർ ജയകുമാർ (47 ) ആണ് മരിച്ചത്.

Advertisements

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5 ഓടെ മാളികപ്പുറത്തിനു സമീപം വെടിക്കെട്ടു പുരയിൽ കതിനയിൽ വെടിമരുന്നു നിറക്കുന്നതിനിടെ തീ പടർന്നാണ് പൊളളലേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

60 ശതമാത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ ശബരിമലയിൽ നിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം 20 ശതമാത്തിലേറെ പൊള്ളലേറ്റ ചെങ്ങന്നൂർ കരയ്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), 40 ശതമാനത്തിലേറെ പൊള്ളലേറ്റ പാലക്കുന്ന് രജീഷ് (35) എന്നിവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മെഡിക്കൽ കോളേജിലെ ബേൺസ് യുണിറ്റിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്ന ജയകുമാർ വൈകിട്ട് 6 മണിയോടെയാണ് അന്തരിച്ചത്.ഗൾഫിൽ നിന്നും മടങ്ങിയ ശേഷം ശബരിമലയിലെ വെടിക്കെട്ടു കരാറുകാരൻ്റെ തൊഴിലാളിയായി കഴിഞ്ഞ മൂന്നു വർഷക്കാലമായി പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ അമ്പിളി.ഏക മകൻ ആദിത്യൻ.

Hot Topics

Related Articles