പൂജാ സാധനങ്ങളും അന്നദാന വസ്തുക്കളും ബോര്‍ഡിനോ കരാറുകാര്‍ക്കോ ഇറക്കാം; ശബരിമലയില്‍ തൊഴിലാളി യൂണിയനുകളെ വിലക്കി ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയില്‍ ചുമട്ടുതൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ശബരിമലയിലേക്കുളള പൂജാ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍ എന്നിവ ദേവസ്വം ബോര്‍ഡിനോ, ബോര്‍ഡിന് കീഴിലുളള കരാറുകാര്‍ക്കോ ഇറക്കാമെന്നും കോടതി പറഞ്ഞു. അംഗീകാരമുളള ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്ക് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് കയറ്റിറക്കുന്നതിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

Advertisements

ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്ക് ശബരിമലയിലേക്കുളള സാധനങ്ങള്‍ കയറ്റിറക്കുന്നതിന് നിയമപരമായി അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിലക്ക്. ദേവസ്വം ബോര്‍ഡിന് കീഴിലുളള തൊഴിലാളികളുടെ പ്രവര്‍ത്തനത്തെ തടയാന്‍ യൂണിയനുകള്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.