വൈക്കം: ഏഴാം തവണയും പട്ടികയിൽ ഇടംപിടിച്ച ഹരിഹരൻ നമ്പൂതിരി ഇനി ശബരിമല മാളികപ്പുറത്തമ്മയുടെ ദാസനാവും..! ഏഴു വർഷമായി മാളികപ്പുറം മേൽശാന്തി പട്ടികയിൽ ഇടം പിടിച്ച ഹരിഹരൻ നമ്പൂതിരി 2014 ൽ ടി വി പുരം തൃണേം കുടം ശ്രീരാമ ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെ ശബരിമല, മാളികപ്പുറം മേൽശാന്തി ലിസ്റ്റിലുണ്ടായിരുന്നു. മൂന്നു വർഷത്തെ പൂജയ്ക്കു ശേഷം ടി വി പുരം സരസ്വതി ക്ഷേത്രത്തിലെ മേൽശാന്തിയായി. ഇപ്പോൾ വീണ്ടും തൃണേം കുടം ശ്രീരാമ ക്ഷേത്രത്തിൽ മേൽശാന്തിയായി എത്തി മൂന്നു മാസമെത്തുമ്പോൾ ശബരിമല മാളികപ്പുറം മേൽ ശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടു.
ഏറെക്കാലമായുള്ള ആഗ്രഹത്തിനാണിപ്പോൾ സാഫല്യമുണ്ടായതെന്നും എല്ലാം വൈക്കത്തപ്പന്റ അനുഗ്രഹമാണെന്നും ഹരിഹരൻ നമ്പൂതിരി പറയുന്നു. രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് തൃണേം കുടം ശ്രീരാമ ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയത്. 14 വയസിൽ പൂജ ആരംഭിച്ചതാണ്. ഇപ്പോൾ 36 വർഷമായി. നാട്ടുകാരുടെ പ്രിയപ്പെട്ട ഹരിക്കുട്ടനായ ഹരിഹരൻ നമ്പൂതിരിയുടെ മാളികപ്പുറം മേൽ ശാന്തി സ്ഥാനലബ്ദിയിൽ വൈക്കം കാരും ഏറെ ആഹ്ലാദത്തിലാണ്.1994 മൂത്ത ജേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിയും 2004 ൽ ഇളയജേഷ്ഠൻ മുരളീധരൻ നമ്പൂതിരിയും ശബരിമല മേൽശാന്തിമാരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1985 ൽ അമ്മാവൻ മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും ശബരിമല മേൽശാന്തിയായിരുന്നു. ഇരിങ്ങാലക്കുട മരുതൂർമന കുടുംബം ഗമായ സംഗീത (കേരള ബാങ്ക് വെച്ചൂർ ) യാണ് ഹരിഹരൻ നമ്പൂതിരിയുടെ ഭാര്യ. വേദഹരി, വിവേക് ഹരി എന്നിവർമക്കളാണ്