സുഗമമായ തീർത്ഥാടനം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തും: ജില്ലാ കളക്ടർ

പത്തനംതിട്ട:- സുഗമമായ തീർത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ. എസ്. അയ്യർ പറഞ്ഞു. ഭക്തർക്ക് സുരക്ഷായാത്ര നടത്തുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനുള്ള നിയന്ത്രണങ്ങൾ സർക്കാർ ഉത്തരവ് ലഭിക്കുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് മണ്ഡല, മകരവിളക്ക് തീർത്ഥാടനം ഇത്തവണയും നടക്കുന്നതുകൊണ്ട് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്ന് കളക്ടർ അറിയിച്ചു.

Advertisements

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, നഗരസഭ ശബരിമല ഇടത്താവളം, വടശേരിക്കര ചെറിയകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കല്ലാർ, ബംഗ്ലാംകടവ് പാലം, മാടമൺ കടവ്, പൂവത്തുംമൂട് പാലം, പെരുനാട് ഇടത്താവളം, ളാഹ, പ്ലാപള്ളി, നിലയ്ക്കൽ, അട്ടത്തോട്, പമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പമ്പ ത്രിവേണി, ഞുണങ്ങാർ പാലം എന്നീ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസി: കളക്ടർ സന്ദീപ് കുമാർ, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ: നിരൺ ബാബു, നിലയ്ക്കൽ മെഡിക്കൽ ഓഫീസർ ഡോ: ഹരി, ടെക്നിക്കൽ അസിസ്റ്റന്റ് ശശിധരൻ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.