ശബരിമലയില്‍ അപ്രതീക്ഷിത മഴ; കരകവിഞ്ഞ് പമ്പ; മലയിറങ്ങിയവരെ മറുകര എത്തിച്ചത് പൊലീസ്; വീഡിയോ കാണാം

ശബരിമല : രണ്ട് മണിക്കൂറിലേറെ തുടര്‍ച്ചയായി പെയ്ത മഴയില്‍ അപ്രതീക്ഷിതമായി പമ്ബാനദി കരകവിഞ്ഞു. ആറാട്ടുകടടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തീര്‍ഥാടകരെ ഒരു മണിക്കൂറിലേറെ പമ്ബയില്‍ തടഞ്ഞു നിര്‍ത്തി. വൈകിട്ട് 4.30നാണ് ഇടിയോടു കൂടി ശക്തമായ മഴ തുടങ്ങിയത്.

Advertisements

പമ്ബ ഗവ. ആശുപത്രിക്ക് സമീപമുള്ള ഗണപതി കോവിലിന്റെ പടിക്കെട്ട് വരെ വെള്ളം എത്തി. ത്രിവേണി ചെറിയ പാലം വഴി തീര്‍ഥാടകര്‍ ഗണപതി കോവില്‍ ഭാഗത്തേക്ക് പോകുന്ന വഴി മുഴുവന്‍ വെള്ളം കയറിയതോടെയാണ് അയ്യപ്പന്മാരെ തടഞ്ഞത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയവരെ പൊലീസ് സഹായത്തോടെയാണ് മറുകര എത്തിച്ചത്. രാത്രി 7.50 ആയപ്പോഴേക്കും പ്രളയജലം ഇറങ്ങിത്തുടങ്ങി. തുടര്‍ന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ പൊലീസിനു നിര്‍ദേശം നല്‍കി.

Hot Topics

Related Articles