പന്തളം: നവംബര്‍ 17ന് ശബരിമല തീര്‍ഥാടനകാലം തുടങ്ങുന്നത് മുതല്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ അവലോകനയോഗത്തില്‍ തീരുമാനം. 2 ആഴ്ച മാത്രം ശേഷിക്കെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ആദ്യ അവലോകന യോഗം ചേരുന്നത്. ഒരുക്കങ്ങള്‍ സംബന്ധിച്ചു പരാതികളും പരിഹാരങ്ങളും യോഗത്തില്‍ നിര്‍ദേശിക്കപ്പെട്ടു.കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചു തീര്‍ഥാടനം നടത്താന്‍ എല്ലാവരും സഹകരിക്കണമെന്നു ആര്‍ഡിഒ എ.തുളസീധരന്‍പിള്ള പറഞ്ഞു. ശുചീകരണത്തിനായി പന്തളത്തും കുളനടയിലുമായി 13 പേരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസപൂജയ്ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താതെ പന്തളത്ത് മടങ്ങിയെത്തിയ തീര്‍ഥാടകര്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാകാതെ വലഞ്ഞ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളോടെ തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമൊരുക്കണമെന്നാണ് കൊട്ടാരത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ അന്നദാനം നടത്താന്‍ അനുമതി ലഭിച്ചിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം.ഗോപകുമാര്‍ പറഞ്ഞു.അനുമതി ലഭിച്ചാല്‍ ഇതിനുള്ള ക്രമീകരണമൊരുക്കും. തീര്‍ഥാടക വിശ്രമ കേന്ദ്രം തുറക്കാന്‍ തീരുമാനമായി. 10ന് ഉദ്ഘാടനം നടത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. മണികണ്ഠനാല്‍ത്തറയില്‍ അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷത്തെ പോലെ ഭക്ഷണപ്പൊതി നല്‍കാന്‍ സന്നദ്ധമാണെന്നു അയ്യപ്പസേവാസംഘം 344-ാം നമ്പര്‍ ശാഖാ സെക്രട്ടറി പി. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. ഇത് സുഗമമായി നടത്താനാകുമോ എന്നത് പരിശോധിക്കാന്‍ സെക്ടര്‍ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കുമെന്നു ആര്‍ഡിഒ പറഞ്ഞു.തീര്‍ഥാടനകാലത്ത് സുരക്ഷയ്ക്കായി പ്രത്യേകം പൊലീസിനെ നിയോഗിക്കുമെന്നു ഡിവൈഎസ്പി ആര്‍.ബിനു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭാ അധ്യക്ഷ സുശീല സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും വകുപ്പ് പ്രതിനിധികളും ഭക്തസംഘടനാ ഭാരവാഹികളും പങ്കെടുത്തു. നഗരസഭാ ഉപാധ്യക്ഷ യു.രമ്യ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, കൗണ്‍സിലര്‍മാരായ പി.കെ.പുഷ്പലത, കെ.ആര്‍.രവി, ലസിത നായര്‍, പന്തളം മഹേഷ്, കെ.വി.ശ്രീദേവി, ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാല്‍, അയ്യപ്പനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബില്‍ടെക് ജയകുമാര്‍, നഗരസഭാ സൂപ്രണ്ട് ആര്‍.രേഖ എന്നിവര്‍ പങ്കെടുത്തു.