പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് നെയ്ത്തിരി തെളിക്കും.
നാളെ മുതലാണ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഉള്ളവര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുമതി. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ ഉഷഃപൂജയ്ക്ക് ശേഷം ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും നടക്കും. ഒമ്പത് പേരാണ് മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. തുലാമാസ പൂജകള്‍ക്ക് ശേഷം 21ന് രാത്രി നട അടയ്ക്കും.