ശബരിമല തീർത്ഥാടനം : എരുമേലിയിലും പരിസരപ്രദേശങ്ങളിലും ആന്റി സബോട്ടേജ് ടീം പരിശോധന  ശക്തമാക്കി 

കോട്ടയം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആന്റി സബോട്ടേജ് ടീം പരിശോധന ശക്തമാക്കി. കൊച്ചമ്പലം , വലിയമ്പലം , വാവര്‍ പള്ളി കൂടാതെ ബസ്റ്റാൻഡുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ഭക്തർ കൂടുതലായി തങ്ങുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജില്ലാ ഡോഗ് സ്ക്വാഡും, ആന്റി സബോട്ടേജ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

Hot Topics

Related Articles