ശബരിമല തീർത്ഥാടനം ; അവലോകനയോഗം നാളെ ഏറ്റുമാനൂരിൽ

കോട്ടയം:
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നാളെ ഏറ്റുമാനൂരിൽ അവലോകന യോഗം ചേരും. രാവിലെ 9.30ന് ശ്രീ കൈലാസ് ഓഡിറ്റോറിയത്തിലാണ് യോഗം. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles