ഡൽഹി: പുതിയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത നേതാവായിരുന്നു തൻ്റെ പിതാവെന്ന് പിതാവ് രാജേഷ് പെെലറ്റിന്റെ അനുസ്മരണ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ജനങ്ങളാണ് തൻ്റെ കരുത്ത്, ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറൻസി. പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങൾ ചർച്ചയാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
എന്നാൽ കോൺഗ്രസ് വിടാനൊരുങ്ങുന്ന സച്ചിൻ പൈലറ്റിൻ്റെ നീക്കം നിഷേധിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞിരുന്നു. സച്ചിൻ പാർട്ടി വിടില്ലെന്ന് കെസി വേണുഗോപാലും ആവർത്തിച്ചിരുന്നു.