കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ കണ്ടെത്തലായ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി മറ്റു ഐഎസ്എല്‍ ക്ലബ്ബുകള്‍. കൊല്‍ക്കത്ത മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സ്, ഒഡീഷ എഫ്സിതുടങ്ങിയ ക്ലബുകള്‍ ഇതിനോടകം സഹലിനായി രംഗത്തുണ്ടെന്നാണ് വിവരം.
ഒഡീഷ കോച്ചായി ചുമതലയേറ്റ സെര്‍ജിയോ ലൊബേറോയ്ക്ക് സഹലില്‍ വലിയ താല്പര്യമുണ്ട്. അതെ സമയം നിലവില്‍ 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള സഹലിനു നേരത്തേ ക്ലബ് വിടണമെങ്കില്‍ റിലീസ് ക്ലോസ് ആയി 12 കോടി രൂപ വാങ്ങുന്ന ക്ലബ് ചെലവാക്കേണ്ടിവരും. ഇത്രയും ഉയര്‍ന്ന തുക മുടക്കാൻ ഒരു ക്ലബ് തയാറാവുകയും സഹല്‍ ഇതിനു അനുകൂലമായി തീരുമാനം എടുത്താല്‍ മാത്രമേ സഹലിന്റെ ടീം മാറ്റം നടക്കൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കഴിഞ്ഞ സീസണിലെ സൂപ്പര്‍ സബ് യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നി ടീം വിട്ടേക്കും. വായ്പക്കരാറില്‍ ടീമിലെത്തിയ കല്യൂഷ്നി ഐഎസ്എലില്‍ 4 മത്സരം കളിച്ചു; 7 ഗോളും നേടി. സൂപ്പര്‍ കപ്പ് പൂര്‍ത്തിയാകും മുൻപേ താരം ടീം ക്യാംപ് വിട്ടു. ബ്ലാസ്റ്റേഴ്സില്‍ താരം മടങ്ങിവരാൻ സാധ്യത കുറവാണെന്നാണു വിവരം. നേരത്തെ മറ്റൊരു താരം അപ്പോസ്തലസ് ജിയാനുവും ടീം വിട്ടിരുന്നു.