കോട്ടയം : കലയുടെ വർണ്ണവസന്തത്തിന് പള്ളിക്കത്തോട്ടിൽ ഉജ്ജ്വല തുടക്കം. അരവിന്ദാ വിദ്യാമന്ദിരത്തിൽ ആരംഭിച്ച സിബിഎസ്ഇ സഹോദയ സ്കൂൾ കലോത്സവം ഭവ്യത്തിന്റെ ഉദ്ഘാടനം സിനിമാ ടെലിവിഷൻ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. 20 വേദികളിലായി 110 സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കുന്നത്.
28 വരെ നടക്കുന്ന കലാമാമാങ്കത്തിൽ കോട്ടയം, ഇടുക്കി , പത്തനംതിട്ട ജില്ലകളിലെ 110 സ്കൂളുകളിൽ നിന്നുള്ള 5300 കലാപ്രതിഭകൾ മൽസരങ്ങളിൽ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരവിന്ദ വിദ്യാമന്ദിരം വിദ്യാർഥികൾ അവതരിപ്പിക്കുന്ന സ്വാഗത നൃത്തത്തോടെയാണ് കലാവേദികൾ ഉണർന്നത്. സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സിറ്റിസൺ ഇന്ത്യഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.കെ.എ. നായർ ( റിട്ട ഐ.എ.എസ്) , സ്റ്റാർ സിംഗർ മൽസരാർഥി ഗോകുൽ ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഭവ്യ ത്തിനായി 20 വേദികളാണ് ക്രമീകരിച്ചിരിക്കുന്നത്. എലഗൻസ് , ഗ്രേസ് , ദ്യശ്യ, നാട്യ , ഹാർമണി, സിംഫണി , പർപ്പിൾ, ഫാൻസി, റേഡിയന്റ്, സെറിമണി , മിനർവ , മ്യൂസ് , റിവൈവൽ , കാശ്മീരം , ട്വിങ്കിൾ , മെലഡി , അപ്പോളോ, ക്ലാസിക്ക്, ശക്തി , റെൻഡർ എന്നിങ്ങനെയാണ് വേദികളുടെ പേരുകൾ. 17 വേദികൾ അരവിന്ദ വിദ്യാമന്ദിരത്തിൽ ക്രമീകരിച്ചിരിക്കുന്നു. വേദി 4 നാട്യ ആനിക്കാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലും , വേദി 5 ഹാർമണി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും, വേദി 9 റേഡിയന്റ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ആണ് ക്രമീകരിച്ചിരിക്കുന്നത്.
140 ഇനങ്ങളിലാണ് മൽസരങ്ങൾ അരങ്ങേറുക.
ഗ്രാമീണ മേഖല ആതിഥ്യമരുളുന്ന സർഗോത്സവത്തിനായി വിപുലമായ ഒരു ക്കളാണ് ക്രമീകരിച്ചിരിക്കുന്നത്. പള്ളിക്കത്തോട് ടൗണിന് സമീപ ഭാഗത്തും ,സ്കൂളിന് സമീപ ഭാഗത്തെ റോഡുകളിലും,ആനിക്കാട് സെൻറ് തോമസ് സ്കൂൾ മൈതാനം ,ആനിക്കാട് എൻഎസ്എസ് സ്കൂൾ മൈതാനം എന്നിവിടങ്ങളിലും പാർക്കിങ്ങിനായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് വേദികളിലേക്ക് യാത്രക്കായും പ്രത്യേക ക്രമീകരണമുണ്ട്. ഭക്ഷണശാല സ്കൂൾ മൈതാനത്തിനു സമീപം പ്രവർത്തിക്കും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനവും ക്രമീകരിച്ചിട്ടുണ്ടെന്ന് അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബി. അനിൽ , പ്രിൻസിപ്പൽ ആർ. സി. കവിത , മാനേജർ പി.ആർ. സുഭാഷ്, സ്കൂൾ ക്ഷേമ സമിതി പ്രസിഡന്റ് അനീഷ് ആനിക്കാട് , മാതൃ സമിതി പ്രസിഡന്റ് ഡോ. പ്രീത. ആർ പിള്ള എന്നിവർ അറിയിച്ചു. സമാപനം 28 ന് സമാപന സമ്മേളനം 28 ന് വൈകിട്ട് 3.30 ന് നടത്തും. ഗവ. ചീഫ് വിപ്പ് ഡോ എൻ. ജയരാജ് സമ്മാനദാനം നിർവഹിക്കും. പ്രശ്സത സംവിധായകൻ ശ്രീ. ജയരാജ് മുഖ്യാതിഥിയാകും