നവ്യാ നായരും സൈജു കുറുപ്പും വീണ്ടും ഒന്നിക്കുന്നു; സംവിധാനം അനീഷ് ഉപാസന

കൊച്ചി :’ഒരുത്തീ’ എന്ന ചിത്രത്തിനു ശേഷം നവ്യാ നായരും സൈജു കുറുപ്പും വീണ്ടും ഒന്നിക്കുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലാണ് ചിത്രീകരണം. ചിത്രത്തിന് പേരിട്ടിട്ടില്ല.

Advertisements

മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രൻ സ്വിച്ചോണ്‍ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്. പി വി ഗംഗാധരൻ ഫസ്റ്റ് ക്ലാപ്പും നൽകിയപ്പോള്‍ ആദ്യ ഷോട്ടിൽ നവ്യാ നായർ അഭിനയിച്ചു. നേരത്തേ ഷെറിൻ ഗംഗാധൻ ഭദ്രദീപം തെളിയിച്ചു. പി വി ഗംഗാധരൻ, എസ് ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരും, നവ്യാനായർ, സൈജു ക്കുറുപ്പ് ,അനീഷ് ഉപാസനയുടെ മാതാവ് ശീമതി ശ്രീദേവി, രത്തിന എന്നിവരും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കാന്ന  ചിത്രം എസ് ക്യൂബ് ഫിലിംസ് തന്നെ പ്രദർശനത്തിനെത്തിക്കുന്നു.  സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ.ഹാരിസ് ദേശം ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും രെത്തീന എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ്.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ  ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിന്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നർമ്മവും ഹൃദയസ്‍പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായർ ജാനകിയെ ഭദ്രമാക്കുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.ജോണി ആന്റണി .കോട്ടയം നസീർ, നന്ദു’, ജോർജ് കോര,  പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്‍മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം – കൈലാസ് മേനോൻ. ഛായാഗ്രഹണം ശ്യാംരാജ്.  പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ .ഋഷി ലാൽ ഉണ്ണികൃഷ്‍ണൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.