കോട്ടയം : ഏഴ് പേർക്ക് പുതുജീവൻ നൽകി അവയവ ദാനത്തിന്റെ ജ്വലിക്കുന്ന മാതൃകയായ കൈലാസ് നാഥിന്റെ കുടുംബസഹായ ഫണ്ട് 21,50,600 രൂപ മന്ത്രി വി എൻ വാസവനും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എം പി യും ചേർന്ന് കുടുംബത്തിന് കൈമാറി.
സഹോദരിയുടെ പഠനവും, തണലായി ഒരു വീടുമെന്ന സ. കൈലാസ് നാഥിന്റെ ജീവിതലക്ഷ്യം യാഥാർഥ്യമാക്കാൻ ഡിവൈഎഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മെയ് 06,07 തീയതികളിൽ കുടുംബസഹായ ഫണ്ട് പ്രവർത്തനം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 22 ന് വാഹനാപകടത്തെ തുടർന്നാണ് കൈലാസ് നാഥിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയം കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്ത് ഏഴ് പേർക്ക് പുതു ജീവൻ നൽകിയാണ് മരണത്തിലും അവയവദാനത്തിന്റെ ജ്വലിക്കുന്ന മാതൃകയായി മാറിയത്.
കോട്ടയം ആലുംമൂടിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ഡിവൈഎഫ് ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ്, ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ, പ്രസിഡന്റ് അഡ്വ. ബി മഹേഷ്ചന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം സതീഷ് വർക്കി, ഡിവൈഎഫ് ഐ കോട്ടയം ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി തുടങ്ങിയവർ സംസാരിച്ചു.