സരമത്തില് നിന്നും ഒരടി പിന്നോട്ടില്ല; ജോലിക്കൊപ്പം പോരാട്ടം തുടരും : സാക്ഷി മാലിക്
ദില്ലി : ബ്രിഡ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിക്ക് കയറി. സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് സാക്ഷി ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സരമത്തില് നിന്നും ഒരടി പിന്നോട്ടില്ലെന്ന് സാക്ഷി വ്യക്തമാക്കി. നീതിക്ക് വേണ്ടി ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി പറഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും സാക്ഷി ആവശ്യപ്പെട്ടു.
അമിത്ഷായുമായി ചർച്ചക്ക് പിന്നാലെയാണ് പുതിയ തീരുമാനം. വിനേഷ് ഫോഗട്ടും, ബജ്റംഗ് പൂനിയയും ജോലിക്ക് കയറിയിട്ടുണ്ട്.
നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്.