സമഗ്ര ഡിസൈൻ നയവുമായി കേരളം; മുഖച്ഛായ മാറുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കഴിഞ്ഞ ദിവസം മന്ത്രിസഭ പാസാക്കിയ ഡിസൈൻ നയം കേരളത്തിന്റെ സമ്ബദ്ഘടനയില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാക്കുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ട് ഡിസൈനിങ്ങില്‍ പാലിക്കേണ്ട മികച്ച സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താൻ നയം സഹായിക്കും. സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്ര നയമാണിത്. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈൻ ഹബ്ബായി അടയാളപ്പെടുത്താൻ നയം സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisements

കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താൻ മന്ത്രിസഭ പാസാക്കിയ ഡിസൈൻ നയം സുപ്രധാന സംഭാവന നല്‍കും. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളില്‍ ഡിസൈൻ കാഴ്ചപ്പാടിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈൻ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. സുസ്ഥിര വളർച്ച ഉറപ്പാക്കിക്കൊണ്ട് ഒരു ഡിസൈൻ അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലൂടെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാൻ ഉതകുന്നതായിരിക്കും ഈ നയമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂതനത്വവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമഗ്ര സംരംഭമാണിത്. ഡിസൈൻ സമന്വിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വികസന പരിപ്രേക്ഷ്യങ്ങള്‍ക്ക് പുതിയ ദിശാ ബോധം നല്‍കുന്ന ഒന്നാണ് പുതിയ ഡിസൈൻ നയം. വിജ്ഞാനാധിഷ്ഠിത സമ്ബദ്വ്യവസ്ഥ, ആഭ്യന്തര-ആഗോള വിപണി, മൂലധനസമാഹരണം തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ട് ഡിസൈങ്ങില്‍ പാലിക്കേണ്ട മികച്ച സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താൻ നയം സഹായിക്കും. സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്ര നയമാണിത്. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈൻ ഹബ്ബായി അടയാളപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.