അന്നും ഇന്നും ഒരുപോലെ…14 വർഷം മുൻപുള്ള സാമാന്തയുടെ ചിത്രവുമായി രാഹുല്‍ രവീന്ദ്രൻ…വൈറലായി താരത്തിന്റെ പഴയ ചിത്രം

നടി സാമന്തയുടെ പതിനാല് വര്‍ഷം മുന്‍പുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നടന്‍ രാഹുല്‍ രവീന്ദ്രമാണ് ഈ ഫോട്ടോ പുറത്തുവിട്ടത്.

തന്‍റെ സഹോദരന്‍ തന്‍റെ വീട്ടിലെ ടെറസില്‍ നിന്നും എടുത്തതാണ് ഈ ചിത്രമെന്നും രാഹുല്‍ കുറിക്കുന്നു. സിനിമ രംഗത്ത് സാമന്ത തന്‍റെ 13 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഈ വേളയിലാണ് രാഹുല്‍ പഴയ ചിത്രം പങ്കുവച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിമൂന്ന് കൊല്ലം മുന്‍പ് ഫെബ്രുവരി 26നാണ് സാമന്തയും അവരുടെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയും ഒന്നിച്ച് അഭിനയിച്ച യേ മായ ചേസാവേ റിലീസായത്.

“എനിക്ക് പ്രായമാകുന്തോറും ഞാൻ മുന്നോട്ട് കുതിക്കുകയാണ്. എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും… കൂടാതെ ഓരോ പുതിയ ദിവസത്തിനും അത് കൊണ്ടുവരുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്” എന്ന് താരം പതിമൂന്ന് വർഷം പൂർത്തിയായ വേളയിൽ ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു.

‘ശാകുന്തളം’ എന്ന ചിത്രമാണ് ഇനി സാമന്തയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ സിനിമ. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് എറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’.

ഇതിനൊപ്പം തന്നെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അവര്‍. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍. രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്. 

Hot Topics

Related Articles