കാത്തിരിപ്പിന് വിരാമം, വിജയ് ദേവെരകൊണ്ട – സാമന്ത ജോഡിയുടെ   ‘ഖുഷി’ തിയേറ്ററുകളിലേക്ക് , തീയതി പ്രഖ്യാപിച്ചു

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’യുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്‍തംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്.  

ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളിയായ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. ബോക്സ് ഓഫീസിൽ ചിത്രം പരാജയമായിരുന്നു. അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കി നിർമ്മിച്ചിരിക്കുന്ന ശാകുന്തളമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ള സിനിമ .  ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യും.

Hot Topics

Related Articles