രണ്ട് സെഞ്ച്വറിയടിച്ച് മിന്നും ഫോമിൽ നിൽക്കുന്ന സഞ്ജുവിന് അച്ഛന്റെ നാവ് തിരിച്ചടിയാകുമോ..? അച്ഛന്റെ വാവിട്ട് വാക്കിൽ സഞ്ജു ശ്രീശാന്ത് ആകുമെന്ന ഭീതിയിൽ ആരാധകർ; സഞ്ജുവിനെ നോക്കി വാളോങ്ങാനൊരുങ്ങി ബിസിസിഐ

ന്യൂഡൽഹി: സഞ്ജു സാംസൺ ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു നേരത്തെതന്നെ ഇത്തരമൊരു പ്രകടനം നടത്തേണ്ടതായിരുന്നു എന്നും എന്നാൽ, മുൻ ക്യാപ്റ്റന്മാരും പരിശീലകരും 10 വർഷത്തെ കരിയർ നശിപ്പിച്ചെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ ക്യാപ്റ്റന്മാർക്കെതിരെ വിമർശനം നടത്തിയ അദ്ദേഹം പരിശീലകൻ രാഹുൽ ദ്രാവിഡിനും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി. ഗൗതം ഗംഭീറിനും സൂര്യകുമാർ യാദവിനും നന്ദി പറഞ്ഞ സാംസൺ വിശ്വനാഥ് രണ്ടു സെഞ്ച്വറികളും അവർക്ക് സമർപ്പിക്കുന്നതായും പറഞ്ഞു.

Advertisements

10 വർഷം ഇല്ലാതാക്കിയവർ യഥാർത്ഥ സ്‌പോർട്സ്മാൻമാരായി തോന്നുന്നില്ല. അവർ എത്രത്തോളം ഉപദ്രവിച്ചോ അത്രയും സഞ്ജു ഉയർന്ന് വന്നൂ. നഷ്ടമായ പത്ത് വർഷം ഇനി തിരിച്ചുപിടിക്കും. സെഞ്ച്വറി നേട്ടത്തിൽ അതിയായ സന്തോഷമുണ്ട്. സഞ്ജുവിന്റെ ബാറ്റിംഗ് ക്ലാസിക്ക് ആണ്. സച്ചിനും, ദ്രാവിഡും കളിച്ച ശൈലിയാണ് സഞ്ജുവിനെന്നും സാംസൺ വിശ്വനാഥ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ ഇന്ത്യൻ താരം ശ്രീകാന്തിന് എതിരെയും സാംസൺ വിശ്വനാഥ് വിമർശനം ഉന്നയിച്ചു. അദ്ദേഹം ഇന്ത്യയ്ക്കായി എന്തു കളിച്ചു എന്ന് അറിയില്ല. ബംഗ്ലദേശിനോടു സെഞ്ച്വറി നേടിയതിൽ ശ്രീകാന്ത് പരിഹസിച്ചു. 26 റൺസ് അടിച്ച ശ്രീകാന്ത് ആണ് നൂറ് അടിച്ച സഞ്ജുവിനെ വിമർശിക്കുന്നത്. മനസിനകത്ത് വൈരാഗ്യം വെച്ചാണ് അദ്ദേഹം പെരുമാറുന്നതെന്നും സാംസൺ വിശ്വനാഥ് പറഞ്ഞു.

ദേശീയ ടീമിൽ കളിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ പിതാവ് ഈ രീതിയിൽ പ്രതികരിക്കുന്നത് ഇതാദ്യമായാണ്. സഞ്ജുവിന് നേരത്തേയും അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയില്ലെന്ന് ആരോപിച്ച് ടീമിൽ സ്ഥാനം നിഷേധിക്കുകയായിരുന്നു പതിവ്. സഞ്ജുവിനേക്കാൾ മികവില്ലാത്ത കളിക്കാർക്ക് കൂടുതൽ അവസരം നൽകിയപ്പോഴും മലയാളി താരം തഴയപ്പെട്ടു. ഇതിനെതിരെ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാറുമുണ്ട്.

മുൻ ക്യാപ്റ്റന്മാർക്കെതിരായ സഞ്ജുവിന്റെ പിതാവിന്റെ പ്രതികരണം താരത്തിന് സമ്മർദ്ദമുണ്ടാക്കിയേക്കും. ഏകദിന ടീമിൽ മടങ്ങിയെത്താനുള്ള സാധ്യതയും ഇത് ഇല്ലാതാക്കും. ബിസിസിഐയിൽ വൻ പിടിപാടുള്ള താരങ്ങളാണ് ധോണിയും രോഹിത് ശർമയും. രോഹിത് തന്നെയാണ് ഏകദിനത്തിലും ടെസ്റ്റിലും ടീമിനെ നയിക്കുന്നത്. സഞ്ജുവിനെ ഭാവിയിൽ ടീമിൽനിന്നും മാറ്റിനിർത്താനുള്ള ഇടപെടൽ നടത്താൻ ഈ താരങ്ങൾക്ക് സാധിക്കും. കൂടാതെ, രാജസ്ഥാൻ റോയൽസിലും സഞ്ജുവിന് സമ്മർദ്ദമേറും. ഈ സീസൺ മുതൽ രാഹുൽ ദ്രാവിഡാണ് സഞ്ജു ക്യാപ്റ്റനായ ടീമിന്റെ പരിശീലകൻ. ദ്രാവിഡിനെതിരായ പിതാവിന്റെ വിമർശനം ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കാനിടയാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.