ശബരിമല തീർത്ഥാടനം : പമ്പ ബസുകൾ വൃത്തിയാക്കി

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ 10 പമ്പ സർവീസ് ബസുകൾ കഴുകി വൃത്തിയാക്കി. നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പ്രവർത്തനം ഉത്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ദിപു ഉമ്മൻ , നഗരസഭാ കൗൺസിലർ പി.കെ അനീഷ് , അദ്ധ്യാപകരായ വിദ്യാ വിക്രമൻ , ഗോപൻ.എസ് ,ജിനി ലിയ രാജ് , ജയലക്ഷ്മി. ജി എന്നിവർ നേതൃത്വം നൽകി. 15 നാഷണൽ സർവീസ് സ്കീം വോളൻ്റിയർമ്മാർ പ്രവർത്തനത്തിൽ പങ്കാളികളായി.

Advertisements

Hot Topics

Related Articles