തിരുവല്ല : എല്‍.സി.സെക്രട്ടറി സന്ദീപിന്റെ കൊലപാതകം ആര്.എസ്.എസിന് മാത്രം സാധ്യമായ പ്രത്യേക ഗൂഢാലോചനയിലൂടെയാണ് നടപ്പാക്കിയതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ ആരോപിച്ചു. പ്രാഥമികഘട്ടത്തില്‍ പോലീസിനുപോലും ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധിച്ചത് ഗൂഢാലോചനയുടെ കരുത്ത് പ്രകടമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Advertisements
സന്ദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കവേയാണ് ബിജെപിക്ക്് എതിരെ ആരോപണം ഉയര്‍ന്നത്. എല്‍.ജെ.ഡി.നേതാക്കളായ രാജീവ് ആക്ലമണ്‍, അനില്‍ കുറ്റൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.