ന്യൂഡൽഹി: രണ്ട് മത്സരങ്ങളടങ്ങിയ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബര ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ട്വന്റി-20 പരമ്ബരയ്ക്കാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്ബര. മലയാളി താരം സഞ്ജു സാംസൺ ഒന്നാം നമ്ബർ വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചത് മുതൽ അദ്ദേഹത്തിന്റെ ആരാധകരും മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്.
ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതിനാൽ ആദ്യ ഇലവനിൽ സഞ്ജു ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പൂർണ്ണ തയ്യാറെടുപ്പിലാണ് താരം. മുൻ ഇന്ത്യൻ പരിശീലകനും ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ പുതിയ ഹെഡ് കോച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത രാഹുൽ ദ്രാവിഡാണ് അദ്ദേഹത്തെ ഇതിൽ സഹായിക്കുന്നത്. ദ്രാവിഡിന്റെ കീഴിൽ സഞ്ജു പരിശീലനം നടത്തുന്നതിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് തന്നെയാണ് പുറത്ത് വിട്ടത്. വരാനിരിക്കുന്ന ഐപിഎൽ സീസൺ കൂടി മുൻനിർത്തയാണ് സഞ്ജുവിന്റെ പരിശീലനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശിനെതിരായ ട്വന്റി-20യിൽ സഞ്ജു ഓപ്പണറായി എത്താനാണ് സാധ്യത. അഭിഷേക് ശർമ മാത്രമാണ് സഞ്ജുവിനെ കൂടാതെ ഓപ്പണിങ് സ്‌പെഷ്യലിസ്റ്റായി ടീമിലുള്ളത്. ശുഭ്മാൻ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും വിശ്രമമാണ്. ശ്രീലങ്കയ്‌ക്കെതിരെ നേരത്തെ നടന്ന ട്വന്റി-20 മത്സരത്തിൽ ഗില്ലിനൊപ്പം സഞ്ജു ഓപ്പണറായി എത്തിയിട്ടുണ്ട്.