മുംബൈ : വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ സഞ്ജു സാംസണിനു പകരം ഇഷാന്‍ കിഷനെ കളിപ്പിച്ച തീരുമാനം അദ്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.രണ്ടാം ഏകദിനം ഇന്നു നടക്കാനിരിക്കെയാണ്, ആദ്യ മത്സരത്തില്‍ സഞ്ജുവിനു പകരം ഇഷാന്‍ കിഷനെ കളിപ്പിച്ച തീരുമാനം വിസ്മയിപ്പിച്ചെന്ന ജാഫറിന്റെ വെളിപ്പെടുത്തല്‍.
ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ ഇരട്ടസെഞ്ചറി നേടിയിട്ടുള്ള ഇഷാന്‍ കിഷന്, 15 ഏകദിനങ്ങളില്‍നിന്ന് 46 റണ്‍സ് ശരാശരിയാണുള്ളത്. അതേസമയം, സഞ്ജുവിന് രാജ്യാന്തര ഏകദിനത്തില്‍ 66 റണ്‍സ് ശരാശരിയുണ്ട്. മധ്യനിരയിലേക്കുള്ള താരങ്ങളെ ഏഷ്യാകപ്പിനും ലോകകപ്പിനും മുന്നോടിയായി കണ്ടെത്തേണ്ടതുള്ളതിനാല്‍, ബാറ്റര്‍മാര്‍ക്ക് അവസരം ഉറപ്പാക്കാനായി ടോപ് ഓര്‍ഡര്‍ പൊളിച്ചതും ഞെട്ടിച്ച തീരുമാനമാണെന്ന് ജാഫര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ. എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ അഭാവത്തില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ കിഷനെ പരിഗണിക്കുന്നതെങ്കില്‍, രോഹിത്തിനും ശുഭ്മാന്‍ ഗില്ലിനും ശേഷം മൂന്നാം ഓപ്പണറായി ആരെയാണ് പരിഗണിക്കുന്നതെന്നും ജാഫര്‍ ചോദിച്ചു. ഋതുരാജ് ഗെയ്ക്വാദിന് സാധ്യതയുണ്ടായിരുന്നെങ്കിലും താരത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ആരാണ് മൂന്നാം ഓപ്പണറെന്ന് മനസിലാകുന്നില്ലെന്നും ജാഫര്‍ പറഞ്ഞു.