പാലക്കാട്: മലമ്ബാമ്ബാണെന്ന് കരുതി അണലിയെ പിടികൂടിയ മധ്യവയസ്‌കൻ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ. സ്വാമിനാഥൻ എന്നയാളാണ് പാമ്ബുകടിയേറ്റ് ചികിത്സയിൽ കഴിയുന്നത്. ചിറ്റൂർ വിളയോടി റോഡിലെ മന്തക്കാട് തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. റോഡരികിലൂടെ ഒഴുകിവന്ന നീളമുള്ള പാമ്ബിനെ കണ്ടതോടെ നാട്ടുകാർ തടിച്ചുകൂടി. വലിപ്പവും നീളവും വെച്ച് മലമ്ബാമ്ബ് തന്നെയെന്ന് നാട്ടുകാർ കരുതി. പിന്നാലെ പാമ്ബിനെ പിടികൂടാൻ സ്വാമിനാഥൻ തോട്ടിലേക്കിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് പാമ്ബ് കൈയിൽ കടിച്ചത്.
മലമ്ബാമ്ബായതിനാൽ വിഷമില്ലെന്ന് കരുതി പാമ്ബുകടി കാര്യമാക്കാതെ പാമ്ബിനെ പിടികൂടുന്നതിൽ സ്വാമിനാഥൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടയിലാണ് വാളയാറിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ് രമേഷ് സ്ഥത്തേക്ക് എത്തിയത്. പാമ്ബിനെ കണ്ടതും സ്വാമിനാഥന്റെ കൈയിലുള്ളത് മലമ്ബാമ്ബല്ല അണലിയാണെന്ന് രമേഷ് തിരിച്ചറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്പോഴാണ് പാമ്ബുകടിയേറ്റകാര്യം സ്വാമിനാഥൻ പറയുന്നത്. ഉടൻ തന്നെ സ്വാമിനാഥനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലങ്കോട് നിന്നുള്ള വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്ബിനെ കൊണ്ടുപോയി.