കോട്ടയം സംക്രാന്തിയിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച രശ്മിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വിട്ട് നൽകി. കോട്ടയം മെഡിക്കൽ കോളജിൽ പൊതു ദർശനത്തിന് വെച്ച ശേഷം തിരുവാർപ്പിലെ വീട്ടിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു രശ്മിയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭർത്താവ് അപ്രതീക്ഷിത വിടവാങ്ങലിനെ ഉൾക്കൊള്ളാൻ ആകാതെ മൗനമായി തേങ്ങുകയായിരുന്നു കണ്ടുനിന്ന ബന്ധുക്കൾക്കിടയിൽ സങ്കട കടൽ അലഅടിച്ചു.
സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു ഒരു മണിക്കൂറിനുള്ളിൽ രശ്മിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെ രശ്മി മരിച്ചു.നിലവിൽ കട പൂട്ടിച്ചിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംക്രാന്തിയിൽ ഭക്ഷ്യ വിഷ ബാധയെ തുടർന്ന് നേഴ്സ് മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി കടയിലേക്ക് ഡി വൈ എഫ് ഐ കുമാരനല്ലൂർ മേഖല കമ്മറ്റി പ്രതിഷേധ ജാഥ നടത്തി. ഹോട്ടലിന്റെ മുന്നിലെ ചെടി ചട്ടികൾ തല്ലി തകർക്കുകയും, ബോർഡും, ഫ്ളക്സും നശിപ്പിക്കുകയും ചെയ്തു.പോലീസ് നോക്കി നിൽക്കെയാണ് ആക്രമണം ഉണ്ടായത്.
ഹോട്ടലിനെതിരെ പലതവണ പരാതി ഉയർന്നിട്ടും, കോട്ടയം നഗരസഭ കാര്യമായ നടപടിയെടുത്തിട്ടില്ല എന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.29നാണ് കുഴിമന്തി കടയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ആയ രശ്മി രാജ് ഭക്ഷണം സ്വിഗി വഴി ഓർഡർ ചെയ്തു വരുത്തിയത്.