സൗദിയിൽ കർശന നയനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; 18 വയസ് പൂർത്തിയായവർക്കെല്ലാം ബൂസ്റ്റർ ഡോസ് കർശനമാക്കാൻ നിർദേശം

ദമ്മാം: കൊവിഡ് ഒമൈക്രോൺ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സൗദിയിൽ കൂടുതൽ കർശനമായ പരിശോധനകളുമായി അധികൃതർ രംഗത്ത്. ഒമൈക്രോൺ പടർന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിനായാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിരിയിരിക്കുന്നത്.

Advertisements

സൗദിയിൽ 18 വയസ് പൂർത്തിയായവരെല്ലാം ഉടൻ കൊവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം പുറത്തിറക്കിയത് ഒമൈക്രോണിന്റെ പശ്ചാത്തലത്തിലാണെന്നാണ് ലഭിക്കുന്ന സൂചന. 2022 ഫെബ്രുവരി ഒന്നു മുതൽ 18 വയസ് പൂർത്തിയായവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊവിഡ് വാക്സിൻ രണ്ടു ഡോസെടുത്തവർ എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണ്. രണ്ട് ഡോസ് എടുത്ത് എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടാവില്ല. രണ്ട് ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം രക്തത്തിലെ ആന്റിബോഡിയുടെ അളവ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ആറോ അതിലധികമോ മാസം പൂർത്തിയായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.

2022 ഫെബ്രുവരി ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് വ്യാപാര വാണിജ്യ, കായിക, സാംസ്‌കാരിക സ്ഥാപനങ്ങളിലോ പൊതു ചടങ്ങുകളിലോ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലോ വിമാനങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ പ്രവേശിക്കാൻ വിലക്കുണ്ടാവും.

Hot Topics

Related Articles