അടിസ്ഥാന പലിശനിരക്കുകളില്‍ ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; വായ്പ എടുത്തവര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ. അടിസ്ഥാന പലിശ നിരക്കുകളില്‍ 10 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന നിരക്കുകളില്‍ വര്‍ധന ഉണ്ടാവുന്നത് പലിശ നിരക്കുകളിലെല്ലാം വര്‍ധനയുണ്ടാകും എന്നതിന്റെ സൂചനയാണ്. പലിശനിരക്കുകള്‍ കുറഞ്ഞു വന്നിരുന്ന ട്രെന്‍ഡ് അവസാനിക്കുന്നുവെന്ന് സാരം. നിലവില്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇതുകൊണ്ട് ഉണ്ടാകുക.

Advertisements

ഡിസംബര്‍ ആദ്യവാരം 65 ലേക്ക് താഴ്ന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ വീണ്ടും 72 ലേക്ക് എത്തിയിരിക്കുകയാണ്. ഇതിനര്‍ത്ഥം ആഗോളവിപണിയില്‍ ഇന്ധന ഉപഭോഗം കൂടുന്നുവെന്നാണ്. ഒമിക്രോണ്‍ വകഭേദം കാര്യമായ പ്രത്യാഘാതം ഉണ്ടാക്കാതിരിക്കുകയും മൊത്തവില സൂചികയില്‍ രണ്ടക്ക വര്‍ധന ഉണ്ടാവുകയും അതുവഴി ഉപഭോക്തൃ വില സൂചികയില്‍ മാറ്റമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിസര്‍വ് ബേങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന ഇപ്പോഴത്തെ കണക്കുകൂട്ടല്‍ ശരിയായി വരും.പലിശനിരക്കുകള്‍ ഉയരുന്നത് സ്ഥിരനിക്ഷേപക്കാര്‍ക്ക് അനുകൂലമായ ഘടകമാണ്. രണ്ടു പതിറ്റാണ്ടിലേറെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വായ്പയെടുത്തവര്‍ക്ക് ഇത് തിരിച്ചടിയാണ്.

Hot Topics

Related Articles