ബില്ലുകളിൽ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം ; കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി : നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അതത് സംസ്ഥാന ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച്‌ കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലതാമസം വരുത്തുന്നുവെന്ന് കാണിച്ചാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടെന്നും ഈ ബില്ലുകളില്‍ പലതും വലിയ പൊതുതാല്‍പ്പര്യം ഉള്‍ക്കൊള്ളുന്നതാണെന്നും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Hot Topics

Related Articles