പാമ്പാടി ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന്  തുടക്കമാകും

കൂരോപ്പട : പാമ്പാടി ഉപ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും. പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ നടക്കുന്ന കലോത്സവത്തിൽ കൂരോപ്പട , പാമ്പാടി, മീനടം, മണർകാട് , അയർക്കുന്നം പഞ്ചായത്തുകളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. 

Advertisements

നവംബർ 7 ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്യും. കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം രാധാ വി നായർ മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ മാനേജർ ഫാ. ബെന്നി കുഴിയിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ആശംസകൾ നേരും. കലോത്സവം നവംബർ 9 ന് അവസാനിക്കും.

Hot Topics

Related Articles