ആലപ്പുഴ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ കെട്ടിടം പൊളിക്കുന്നതിനായി യന്ത്രങ്ങൾ എത്തി. ഇന്നലെ 2 യന്ത്രങ്ങൾ ക്രെയിൻ ഉപയോഗിച്ച് 5 നില കെട്ടിടത്തിന്റെ മുകളിലെത്തിച്ചു. ദേശീയപാത നാലുവരിപ്പാതയിൽ സ്കൂളിനോട് ചേർന്നുള്ള 2 വരി പാതയിലൂടെയുള്ള ഗതാഗതം ഒഴിവാക്കിയ ശേഷമായിരുന്നു യന്ത്രം കയറ്റുന്ന ജോലി തുടങ്ങിയത്.
ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. 60,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം 100 മീറ്റർ നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. 30 വർഷത്തിലേറെ പഴക്കമുണ്ട് കെട്ടിടത്തിന്. സ്കൂൾ അധികൃതർ തന്നെയാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂവാറ്റുപുഴയിലുള്ള സ്വകാര്യ സ്ഥാപനത്തിനാണ് കെട്ടിടം പൊളിക്കുന്ന കരാർ നൽകിയിരിക്കുന്നത്.ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിനാൽ കുട്ടികളുടെ സുരക്ഷ നോക്കി വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും രാവിലെ സ്കൂൾ തുടങ്ങുന്നതിനും മുൻപുമാണ് പൊളിക്കുന്നതിനായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്
കെട്ടിടം പൂർണമായും പൊളിച്ചു നീക്കുന്നതിന് ഒരു മാസത്തിലധികം സമയമെടുക്കാൻ സാധ്യതയുണ്ട്. കലക്ടർ വി.ആർ.കൃഷ്ണ തേജ സ്ഥലത്തെത്തി കെട്ടിടം പൊളിക്കുന്നത് വിലയിരുത്തി. 5 നില കെട്ടിടത്തിന്റെ മുകളിൽ യന്ത്രങ്ങൾ കയറ്റി ഇട്ടിരിക്കുന്ന ഭാഗത്ത് കലക്ടർ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീനാ ജോണുമായി എത്തിയാണ് വിലയിരുത്തിയത്.