സ്കൂൾ ശുചീകരണം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : സ്‌കൂള്‍ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം. സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി  ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളുകളും പരിസരവും  ശുചീകരിക്കുന്നതിന്റെ ഭാഗമായി തേക്കുതോട് ഗവ. ഹൈസ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം നടന്നു.

Advertisements

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശ്രീലേഖ, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് നെടുമ്പുറത്ത്, തേക്കുതോട് ഗവ. എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ബിന്ദു, ഒയാസിസ് ക്ലബ് പ്രസിഡന്റ് സൈലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍  സ്‌കൂളുകള്‍  യൂത്ത്, യുവ ക്ലബുകളുടെ, യുവജന  സംഘടനകള്‍, സന്നദ്ധസേവകര്‍ എന്നിവരുടെ സഹകരണത്തോടെ ശുചീകരിക്കും.

Hot Topics

Related Articles