പത്തനംതിട്ടയില്‍ സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബർ 26 ന് മുന്‍പ് പൂര്‍ത്തീകരിക്കണം; ജില്ലാ പ്ലാനിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

പത്തനംതിട്ട: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുമൂലം വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണമെന്നും യോഗം തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴക്കെടുതി മൂലം നിരവധി സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്ന സ്‌കൂളുകളുമുണ്ട്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ നടത്തിവന്നിരുന്ന സ്‌കൂളുകളില്‍ നിന്ന് അവ ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു. അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവര്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 ന് മുൻപ് പൂര്‍ത്തീകരിക്കണമെന്നും ഇതിന് ജനപ്രതിനിധികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

Hot Topics

Related Articles