സ്കൂളിലും വ്യാജരേഖ കാലം…ഒന്നല്ല, രണ്ടല്ല, ’21 കുട്ടികളുടെ വ്യാജ രേഖ’ ഉണ്ടാക്കിയ പ്രിൻസിപ്പലിന് 7 വർഷം തടവും, 1,70,000 രൂപ പിഴയും; സംഭവം കൊല്ലത്ത്

തിരുവനന്തപുരം : ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി 21 വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയതായി വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ പ്രിൻസിപ്പലിന് 7 വർഷം തടവും 1,70,000 രൂപ പിഴയും. കൊല്ലം ജോൺ എഫ് കെന്നഡി സ്കൂൾ മുൻ പ്രിൻസിപ്പൽ എസ്. രമാ കുമാരിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.

Advertisements

അഴിമതി നിരോധന നിയമം 13(1)(ഡി), ഗൂഢാലോചനയ്ക്ക് ഐ. പി. സി 120 (ബി), വ്യാജരേഖകൾ ഉപയോഗിച്ചതിന് ഐ. പി. സി 471  വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥികൾ കുറഞ്ഞാൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള  വിദ്യാർത്ഥി- അധ്യാപക അനുപാതം വെച്ച് ഡിവിഷനുകളുടെ എണ്ണം കുറയുകയും,
അധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും. ഇത് തടയാനായി രമാകുമാരിയും, സ്കൂളിലെ മുൻ സ്കൂൾ മാനേജറായിരുന്ന ശ്രീകുമാറും, ഭാര്യയും സ്കൂളിലെ അധ്യാപികയായിരുന്ന കുമാരി മായയും ചേർന്ന് 2004 മുതൽ 2009 വരെ വ്യാജ രേഖ ചമച്ചുവെന്നാണ് കണ്ടെത്തൽ.

കുട്ടികൾ ഇല്ലെങ്കിലും ഹാജർ ബുക്കിൽ വ്യാജ ഹാജർ രേഖപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് ഡിവിഷനുകൾ നിലനിർത്തി. ഈ രീതിയിൽ അഞ്ച് അധ്യാപകർക്ക് ജോലി നിലനിർത്തി. അവർക്ക് ശമ്പളയിനത്തിൽ 8,94,647 രൂപ അനർഹമായി നൽകാൻ ഇടയായെന്ന് കോടതി കണ്ടെത്തി.

കേസിന്റെ അന്വേഷണ വേളയിൽ രണ്ടാം പ്രതി സ്കൂൾ മാനേജർ മരിച്ചു. മാനേജരുടെ ഭാര്യയും, സ്കൂളിലെ അധ്യാപികയും ആയിരുന്ന കുമാരി മായക്ക് കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി തെളിവ് കാണുന്നില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

Hot Topics

Related Articles