തിരുവനന്തപുരം :നിറപ്പകിട്ടാർന്ന സ്‌കൂൾ വിപണിയിൽ സഹകരണ സംഘങ്ങൾക്കും നേട്ടം. വിലക്കുറവിന്റെ സ്റ്റുഡന്റ്സ് മാർക്കറ്റ് ഒരുക്കിയ സഹകരണ മേഖലയിൽ റെക്കോഡ് വ്യാപാരമാണ് നടന്നതെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
ഇത്തവണ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ 512 സ്റ്റുഡന്റ്സ് മാർക്കറ്റുകളാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇതിലൂടെ മാത്രമുള്ള വ്യാപാരം 7.5 കോടി രൂപയാണ്. കഴിഞ്ഞവർഷം ഈ സമയത്ത് 6.5 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൺസ്യൂമർഫെഡ് നേരിട്ട് 183 മാർക്കറ്റുകളും, 283 എണ്ണം സംഘങ്ങൾ വഴിയുമാണ് നടത്തുന്നത്. സ്‌കൂൾ സംഘങ്ങളിലൂടെ 46 സ്റ്റുഡന്റ് മാർക്കറ്റുകളാണ് നടത്തുന്നത്. ഇതാദ്യമാണ് സ്‌കൂൾ സംഘങ്ങൾ സ്റ്റുഡന്റ് മാർക്കറ്റുകൾ നടത്തുന്നത്. അടുത്ത മൂന്നാഴ്ച്ചകൂടി മാർക്കറ്റുകൾ പ്രവർത്തിക്കും.