പ്രവേശനോത്സവം ; വിദ്യാർഥികൾക്ക് ഊഷ്മള വരവേൽപ്പൊരുക്കി ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ

കുഴിമറ്റം :
ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും കേരളപിറവിദിനാഘോഷവും നടത്തി. കേരളപ്പിറവിയും പ്രവേശനോത്സവവും ഒന്നായ ഇന്നലെ പൊതുസമ്മേളനം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ഹരിരാഗ് നന്ദൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ  വി. രേഖ വിദ്യാർഥികൾക്ക് കേരള പിറവിദിന സന്ദേശം നല്കി.

Advertisements

സ്കൂൾ ഹെഡ്മിസ്ട്രസ് എ ലക്ഷ്മി, മുൻ പി റ്റി എ പ്രസിഡൻ്റ് എസ് സുനിൽകുമാർ, സീനിയർ അസി. എസ് ഗീത ,സ്റ്റാഫ് സെക്രട്ടറി വി എം ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യമേളങ്ങളുടെയും കലാ-സാംസ്ക്കാരിക വേഷങ്ങളുടെയും അകംമ്പടിയോടെ വിശിഷ്ട അതിഥികളെ സ്വീകരിച്ചു.
തുടർന്ന് വേദിയിൽ പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത് അരംങ്ങേറി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ കേരള പിറവി ആഘോഷിച്ചു

Hot Topics

Related Articles