കൊച്ചി : പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ( 44) ആണ് മരിച്ചത്. എംസി റോഡിൽ വല്ലത്ത് വെച്ചായിരുന്നു സംഭവം. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
Advertisements
സ്കൂട്ടറിൽ സഞ്ചരിക്കവെ പിറകെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഒക്കൽ ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.