ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്! എട്ടു വിക്കറ്റിന് സ്‌കോട്ട്‌ലൻഡിനെ വീഴ്തി; പ്രതീക്ഷ സജീവമാക്കി കോഹ്ലിപ്പട

യുഎഇ: സെമിയിലെത്താൻ ബഹുദൂരം സഞ്ചരിക്കേണ്ട ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്. നിർണ്ണായക മത്സരത്തിൽ കളിയുടെ സമസ്ത മേഖലകളിലും സ്‌കോട്ട്‌ലൻഡിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് ഉയർത്തിയ 85 എന്ന തീർത്തും ദുർബമായ ലക്ഷ്യം, രണ്ടു വിക്കറ്റ് നഷ്ടമാക്കി ആറ് ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ രോഹിത്തും, രാഹുലും പുറത്തായെങ്കിലും. കോഹ്ലിയും, സൂര്യകുമാർ യാദവും ചേർന്ന് വിജയം പിടിച്ചു വാങ്ങി.

Advertisements

Hot Topics

Related Articles