യുഎഇ :
ട്വന്റി 20 ലോകകപ്പില്‍ സ്കോട്ട്ലന്‍ഡിനെതിരെ ഇന്ത്യക്കിന്ന് അതിജീവനത്തിനായുള്ള പോരാട്ടം.
പാകിസ്താനും ന്യൂസിലന്‍ഡിനുമെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനല്‍ സാധ്യതകളുടെ നേരിയ പ്രതീക്ഷകളാണുള്ളത്. നാല് തുടര്‍ച്ചയായ വിജയങ്ങളുമായി പാകിസ്താന് ഇതിനകം തന്നെ സെമിഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് കീവിസും അഫ്ഗാനുമാണ്. നമീബിയക്കെതിരെയോ അഫ്ഗാനിനെതിരെയോ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ മാത്രമേ ഇന്ത്യക്ക് ഇനി മുന്നേറാനാകൂ. മറ്റ് ടീമുകളുടെ മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയില്ലെങ്കിലും ഇന്ന് സ്കോട്ട്ലന്‍ഡിനെതിരെ വന്‍ മാര്‍ജിനിലുള്ള വിജയം ആണ് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്.
Advertisements