ടി നസറുദ്ദീന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലധികം വ്യാപാരി-വ്യവസായി സമൂഹത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ ടി നസറുദ്ദീന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. അസംഘടിത വ്യാപാരി സമൂഹത്തില്‍ അവകാശ ബോധവും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തിയും പ്രസക്തിയും ബോധ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ നിലപാടുകളും ആര്‍ജ്ജവവും അവിസ്മരണീയമാണ്.

Advertisements

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, വ്യാപാരി-വ്യവസായി സമൂഹം, സുഹൃത്തുക്കള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Hot Topics

Related Articles