ജഡ്ജിക്ക് കൈക്കൂലി നൽകാൻ കക്ഷികളിൽ നിന്ന് പണം വാങ്ങൽ;തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴിയിൽ ;കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ജോസ് കിടങ്ങൂർ

കൊച്ചി :ജഡ്‌ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കാനാമെന്നാവശ്യപ്പെട്ട് സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി ജോസ് കിടങ്ങൂർ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും എന്നാണ് വിവരം.

തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.

പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താന്‍ ജഡ്ജിമാര്‍ക്ക് നല്‍കാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. ഈ
സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Hot Topics

Related Articles