കൊച്ചി: ഇന്ന് മുതല്‍ വീണ്ടും സെക്കന്‍ഡ് ഷോ. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്ല രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സെക്കന്‍ഡ് ഷോകളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഉത്സവ സീസണും ജനപ്രിയ സിനിമകളും ഓടുന്ന സമയമാണ് നിലവില്‍. ഷോകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നതിനാല്‍ സീറ്റുകളുടെ എണ്ണം പകുതിയായി ചുരുക്കിയിട്ടും നഷ്ടമില്ലാതെ മുന്നോട്ട് പോകാന്‍ സാധിച്ചിരുന്നതായി തിയേറ്റര്‍ ഉടമകള്‍ പറയുന്നു.
സ്കൂള്‍ അവധിക്കാലമായതിനാല്‍ കുടുംബ പ്രേക്ഷകര്‍ ധാരാളമായി എത്തുന്നുണ്ട്. പകല്‍ സമയത്തെ ജോലിത്തിരക്കിനിടയില്‍ സിനിമാ തിയേറ്ററിലെത്താന്‍ ഭൂരിഭാഗം പ്രേക്ഷകരും താല്പര്യപ്പെടാറില്ല. ഇതുതന്നെയായിരുന്നു സെക്കന്‍ഡ് ഷോ നിര്‍ത്തിയപ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളി. കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് സെക്കന്‍ഡ് ഷോ ഇല്ലാത്തത് മൂലം പല സിനിമകളും റിലീസ് ചെയ്യാതെ മാറ്റിവച്ചിരുന്നു. ഒ.ടി.ടി റിലീസുകള്‍ വ്യപകമായെങ്കിലും, തിയേറ്ററിലിരുന്ന് സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതല്‍ പ്രേക്ഷകരും.