തിരുവനന്തപുരം:എംബിബിഎസ് പരീക്ഷയിൽ ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിൽ പരാതിയുമായി മെഡിക്കൽ വിദ്യാർത്ഥികൾ. ഇതുസംബന്ധിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സ്റ്റുഡൻസ് നെറ്റ്വർക്ക് ആരോഗ്യ സർവകലാശാലയ്ക്ക് പരാതി നൽകി. ഇന്ന് നടത്തിയ രണ്ടാം വർഷ എംബിബിഎസ് പരീക്ഷയ്ക്കെതിരെയാണ് പരാതി.
Advertisements
രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് പിജി തലത്തിലുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയെന്നാണ് പരാതി. മാർക്ക് ഘടന പരിഗണിക്കാതെ ചില ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്നും ചിലത് ഒഴിവാക്കിയെന്നും പരാതിയുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ഇനിയുള്ള പരീക്ഷകളിൽ ഇതാവർത്തിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.