പാർവതി തിരുവോത്ത്, നിത്യ മേനോൻ, സയനോര തുടങ്ങിയവർ പങ്കുവച്ച പ്രഗ്നൻസി കിറ്റ് ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് അഞ്ജലി മേനോൻ. താൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കുവച്ച പോസ്റ്ററാണെന്ന് അഞ്ജലി പറഞ്ഞു. സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും അഞ്ജലി പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
“ഞാനിപ്പോൾ വന്നിരിക്കുന്നത് ഒരു സന്തോഷവാർത്ത പറയുവാൻ വേണ്ടിയാണ്. എന്തായാലും ഗർഭധാരണവുമായി ബന്ധപ്പെട്ട വാർത്തയല്ല. അതിനെക്കുറിച്ചെല്ലാം ഈ സിനിമയിലെ അഭിനേതാക്കൾ പറഞ്ഞു കാണും. ഇത്തരം വാർത്തകളോട് പ്രേക്ഷകർ എങ്ങിനെ പ്രതികരിക്കും എന്നറിയാനുള്ള പരീക്ഷണമായിരുന്നു. തുടർന്നുണ്ടായ വിമർശനങ്ങളും സ്നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങൾക്കും സ്നേഹത്തിനും മനസ്സുനിറഞ്ഞ നന്ദി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞങ്ങളുടെ പുതിയ സിനിമയെക്കുറിച്ചാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. ‘വണ്ടർ വുമൺ’ റിലീസിന് തയ്യാറെടുക്കുന്നു. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന് വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ. സോണി ലീവിലൂടെ ചിത്രം റിലീസ് ചെയ്യും. നാദിയ മൊയ്തു, നിത്യ മേനോൻ, പാർവതി, പത്മപ്രിയ, സയനോര, അർച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.”- അഞ്ജലി പറയുന്നു.