സെന്തില്‍ ബാലാജിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കൽ ; ബിജെപിയില്‍ ചേരാൻ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു ; ആരോപണവുമായി കപിൽ സിബൽ

ചെന്നൈ : കള്ളപ്പണ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ബിജെപിയില്‍ ചേരാൻ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം.രാഷ്ട്രീയമായി പകപോക്കാനാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ബിജെപിയില്‍ ചേര്‍ന്നു കൂടേയെന്ന് ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ചോദിച്ചു.

Advertisements

മന്ത്രിക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകൻ കപില്‍ സിബലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. സെന്തില്‍ ബാലാജിക്കെതിരെ അനധികൃത പണമിടപാടിന് തെളിവില്ലെന്നും സിബല്‍ വാദിച്ചു. അതേസമയം മദ്രാസ് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ മന്ത്രിയുടെ ജാമ്യഹര്‍ജി പരിഗണിക്കവേ സിബല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇ.ഡി തള്ളി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.