സെറ്റോ സായാഹ്ന പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു

 പത്തനംതിട്ട: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ജനാധിപത്യത്തെ തകർക്കുവാനുള്ള കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സായാഹ്ന പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു. പത്രപ്രവർത്തകനും, സാഹിത്യകാരനുമായ വിനോദ് ഇളകൊള്ളൂർ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. 

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏക പ്രതീക്ഷയായ  രാഹുൽ ഗാന്ധിയെ ഇല്ലാതാക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഫാസിസ്റ്റ് നടപടി പ്രതിഷേധാർഹ മാണെന്നും, രാജ്യത്തിന്റെ അടിസ്ഥാനശിലകളായ ജനാധിപത്യവും,മതേതരത്വവും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യസ്നേഹികൾ ഒന്നിക്കേണ്ട കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.സെറ്റോ ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എച് എസ്‌ എസ് റ്റി എ  സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സെറ്റോ ജില്ലാ കൺവീനർ എസ്. പ്രേം, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ  ഐപ്പ് ജോർജ്, കെ പി എസ് റ്റി എ  ജില്ലാ സെക്രട്ടറി ഫ്രഡി ഉമ്മൻ,  എച് എസ്‌ എസ് റ്റി എ ജില്ലാ പ്രസിഡന്റ് ചാന്ദിനി പി, വിവിധ സംഘടനാ നേതാക്കളായ സജി അലക്സാണ്ടർ, ബിനു കെ. സത്യപാലൻ, മുഹമ്മദ് സിദ്ദിഖ്,എം.വി.തുളസി രാധ, സുനിൽകുമാർ,രേഷ്മ എസ്,ഹരികുമാർ,വി.ജി.കിഷോർ, ബി.പ്രമോദ്, ബി.പ്രശാന്ത് കുമാർ, സജിത്ത്ബാബു, എസ്.കെ. സുനിൽകുമാർ, അനിൽകുമാർ, വിഷ്ണു സലിംകുമാർ, ദർശൻ ഡി. കുമാർ,ഷാജൻ എന്നിവർ സംസാരിച്ചു. സെറ്റോ ജില്ലാ കമ്മിറ്റി  രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യപ്രഖ്യാപനവും നടത്തി.

Hot Topics

Related Articles